Wednesday, June 6, 2007

നൈറ്റ്മേര്‍


ഉറയുരിഞ്ഞ
പാമ്പിന്റെ
തോലുപോല്‍
അഴയില്‍
തൂങ്ങിക്കിടന്ന
എന്റെ കൂര്‍ത്തയുടെ
മുകളില്‍
മശകങ്ങള്‍
മൂളിപ്പറന്നു...

നിശബ്ദതയുടെ
കന്യകാത്വത്തെ
കീറിമുറിച്ച്‌
അട്ടഹസിച്ച്‌
ഓടിപ്പോയ
വാഹനത്തെ
ഇരുള്‍
ഒറ്റവായില്‍
വിഴുങ്ങി...

ഏറെയാര്‍ത്തിയോടെ
മുറിയില്‍ കയറി വന്ന
പെരുച്ചാഴി
അതിന്റെ മൂക്കിന്റെ
പ്രവര്‍ത്തനക്ഷമതയില്‍
സംശയിച്ച്‌
പിറുപിറുത്ത്‌
ഇറങ്ങിപോയി...

ഒരു കരിമ്പടം
കൂടെ പുതച്ച്‌
പൊട്ടിയ
മോണയുടെ
മുറിവേറ്റ
ഭാഗത്ത്‌
നാവുതോണ്ടി
ഞാനുറക്കത്തെ കാത്തു...

വാഴക്കാട്ടില്‍
നിഴലുകള്‍
എന്നെ
കാത്തിരിക്കുന്നുവെന്ന്
ഭയന്നതിന്റെ
ചൂടില്‍
കുതിര്‍ന്നൊഴുകിയ
വിയര്‍പ്പുതുള്ളികള്‍
പിന്നെ, തണുക്കാന്‍
തുടങ്ങിയപ്പോള്‍
ഞാന്‍ കണ്ണിറുക്കിയടച്ചു...

കിനാവിലിന്നലെ,
നീയെന്റെ
നാവറുത്ത്‌
ചുമരില്‍ തറച്ചതും,
കറങ്ങുന്ന
ഫാനിന്റെ
മുകളില്‍ കയറി,
കത്തുന്ന
ബള്‍ബിലെയ്ക്കെടുത്തു
ചാടിയതും
എന്തിനായിരുന്നു
എന്നാലോചിക്കാന്‍
ഇന്നെനിയ്ക്കു
സമയം കിട്ടിയില്ല..
എന്തായാലും
അതിന്നത്തെ
സ്വപ്നം കൂടെ
കഴിഞ്ഞിട്ടാകാം...

7 comments:

Kattaalan said...

"New Post"
"നൈറ്റ്മേര്‍"

കിനാവിലിന്നലെ,
നീയെന്റെ
നാവറുത്ത്‌
ചുമരില്‍ തറച്ചതും,
കറങ്ങുന്ന
ഫാനിന്റെ
മുകളില്‍ കയറി,
കത്തുന്ന
ബള്‍ബിലെയ്ക്കെടുത്തു
ചാടിയതും
എന്തിനായിരുന്നു
എന്നാലോചിക്കാന്‍
ഇന്നെനിയ്ക്കു
സമയം കിട്ടിയില്ല..
എന്തായാലും
അതിന്നത്തെ
സ്വപ്നം കൂടെ
കഴിഞ്ഞിട്ടാകാം...

സുല്‍ |Sul said...

മാ നിഷാദ :)
ഇതെന്തു കവിത കാട്ടാളാ
ആളെ പേടിപ്പിക്കുന്നൊ.
തേങ്ങ “ഠേ........”
-സുല്‍

Kattaalan said...

ഇത് കവിതയാണെന്ന് ഞാന്‍ പറഞില്ലല്ലോ, സുല്‍...!
:)

ടി.പി.വിനോദ് said...

കാട്ടാളാ..ഭയവും ഒരു കാവ്യാത്മക വികാരം തന്നെയാവും അല്ലേ? 4,5,6 ഖണ്ഡങ്ങളില്‍ നല്ല സൂക്ഷ്മത തോന്നി എഴുത്തില്‍...

Kattaalan said...

ഭയം ഏറുമ്പോള്‍ പലരും പാടുന്നത് കേട്ടിട്ടുണ്ട്!! കാട്ടാളനും വ്യത്യസ്ഥനല്ല...
ഇവിടെ വന്നതിനും അഭിപ്രായം പറഞതിനും വളരെ വളരെ നന്ദി, ലാപുടാ..

K.P.Sukumaran said...

നരായണ.. നാരയണ....
നാരദനെ എല്ലാവരും മറന്നോ....
ഈ ബൂലോഗത്ത്‌ന്ന് എങ്ങ്‌ന്യാ ഒന്ന് പൊറത്ത് കടക്ക്വാ .....

Anuraj said...

coud you pls explain how can i can make a link in marumozhi?