Tuesday, May 29, 2007

കാത്തിരിപ്പ്‌


വലിച്ചെറിഞ്ഞ
വേശ്യയുടെ
ഉണങ്ങിയ
ശരീരം പോലെ
ദ്രവിച്ചുകിടന്ന
വാഹനത്തിന്റെ,
രക്തം തെറിച്ച്‌
കട്ടപിടിയ്ക്കാത്ത
ഭാഗത്തിരുന്ന്
മോഷ്ടിച്ചെടുത്ത
ഭക്ഷണം
കഴിച്ചവന്റെ
ആര്‍ത്തിയില്‍
ഇല്ലാതായ അപ്പം
അതിന്റെ
ജന്മം
സാഫല്യപ്പെടുത്തി...

അതിനതല്ലാതെ
എന്തു ചെയ്യാന്‍ കഴിയും?

വിശക്കുന്ന
വയറിനും
പെയ്യേണ്ട
മഴയ്ക്കും
കാത്തിരിപ്പെന്നും
അരോചകമായ
കൂട്ടമണികളാണ്‌

4 comments:

Kattaalan said...

വിശക്കുന്ന
വയറിനും
പെയ്യേണ്ട
മഴയ്ക്കും
കാത്തിരിപ്പെന്നും
അരോചകമായ
കൂട്ടമണികളാണ്‌

ശ്രീ said...

വളരെ ശരി

നന്നായിട്ടുണ്ട്...

സുശീലന്‍ said...

ഞാനീ വരികള്‍ ജീവീതത്തിലൊരിക്കലും വായിച്ചിട്ടില്ലെന്ന് പ്രത്യാശിക്കട്ടെ.

Kattaalan said...

Mr. സുശീലന്‍,
എനിയ്ക്കു വായനാശീലം കുറവാണെന്ന്‌ ഒരുപക്ഷെ എന്നെക്കാളുമുപരി നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയുമെന്നു ഞാന്‍ വിസ്വസിയ്ക്കുന്നു, അതുകൊണ്ട്‌, മറ്റ്‌ എവിടെയെങ്കിലും ഈ വരികള്‍ നിങ്ങള്‍ വായിച്ചിരിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച്‌ ആധികാരികമായി പറയാവുന്ന ഒരു നിലയിലല്ല ഞാനെന്ന സത്യം അറിയുക. എന്നെ സംബന്ധിച്ചിടത്തോളം ഈ വരികള്‍ എന്റെ മനസ്സില്‍ നിന്നുരുത്തിരിഞ്ഞതാണ്‌.. ഇനി നിങ്ങളിതെവിടെയെങ്കിലും കണ്ടു എന്നതിനുള്ള തെളിവു നിരത്തുകയാണെങ്കില്‍, ഞാന്‍ കൃതാര്‍ത്ഥനായി... കാരണം, ഒരു പക്ഷേ എന്റെ മിഷന്‍ ഇവിടെ തുടങ്ങുകയാണ്‌.. ചരിത്രം, എന്നിലൂടെ ഞാനറിയാതെ ആവര്‍ത്തിക്കുകയായിരിക്കാം... ആയതിനാല്‍, വഴിമാറുവിന്‍ കൂട്ടുകാരാ.... :)